Book Name in English : The Great Indian Hitchhike
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്ഹൈക്ക് യാഥാർത്ഥ്യമാകാൻ പോകുന്നു. എന്താ സംഭവം എന്നല്ലേ?
നടന്നും ലിഫ്റ്റടിച്ചും കേരള ടു കാശ്മീർ ഈ ഇന്ത്യാ മഹാരാജ്യത്തിനു കുറുകെ ഞാനൊരു യാത്ര പോവുകയാണ്. ഇതുവരെ ജോലിചെയ്‌ത് സ്വരുക്കൂട്ടിയ പണംകൊണ്ട് പരമാവധി ചിലവ് ചുരുക്കിയാണ് യാത്ര. രാത്രി എവിടെ എത്തുന്നോ അവിടെ ടെൻ്റടിച്ച് കിടക്കും. കാടാകാം, മലയാകാം, റോഡാകാം. അങ്ങനെ എവിടെ വേണേലുമാകാം തങ്ങുന്നത്. എത്രനാൾ നീണ്ട യാത്രയാണെന്ന കണക്കുകൂട്ടലൊന്നുമില്ല. മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അതും നേരെയങ്ങ് സ്‌പീഡിൽ പോവുകയല്ല. ഇന്ത്യയുടെ വൈവിധ്യങ്ങളൊക്കെ തൊട്ടറിഞ്ഞുകൊണ്ടുള്ള മെല്ലെപോക്കാണ് എന്റെ ഈ യാത്ര.
കൂടെ ഡസൻ കണക്കിന് പലതരം കഥകളും കഥാപാത്രങ്ങളും അവരൊക്കെ സമ്മാനിച്ച ജീവിതാനുഭവങ്ങളും.Write a review on this book!. Write Your Review about ദി ഗ്രേറ്റ് ഇന്ത്യൻ ഹിച്ച്ഹൈക്ക് Other InformationThis book has been viewed by users 11 times