Book Name in English : Ullil Kaadu Pookkunnavar
എഴുത്തിനും വായനക്കും ഇടയിൽ ഒരു ലോകമുണ്ട്. എഴുത്തുകാരൻ തിട്ടപ്പെടുത്തിയ വാക്കുകളിലൂടെ, ക്രമീകരിക്കപ്പെട്ട സന്ദർഭങ്ങളിലൂടെ സസൂക്ഷ്‌മം യാത്രചെയ്ത് വായനക്കാരൻ തൻ്റെ ഹൃദയത്തിൽ കെട്ടിപണിയുന്ന ഒരു മായാലോകം. അത്തരത്തിൽ താൻ കോറിയിട്ട കഥകളുടെ മാന്ത്രികലോകത്തിലേക്ക് നമ്മെ എത്തിക്കുകയാണ് ഇബിലൂ എന്ന എഴുത്തുകാരൻ തൻ്റെ ’ഉള്ളിൽ കാടു പൂക്കുന്നവർ’ എന്ന ഈ പുസ്‌തകത്തിലൂടെ വികാരതീക്ഷ്‌ണമായ കഥാസന്ദർഭങ്ങൾ കൊണ്ടും, ആകാംക്ഷ നിറഞ്ഞ കഥാതന്തുക്കൾ കൊണ്ടും വായനക്കാരെ സംതൃപ്‌തിപ്പെടുത്താൻ ഈ പുസ്‌തകത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്‌തമായ ഒരു വായന അനുഭവം. നാം ജീവിക്കുന്ന സമൂഹത്തിൽ, നമ്മൾ കാണുന്ന ആളുകളിൽ നാം കാണാതെ പോകുന്ന ഒരു മുഖമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന പുസ്‌തകം.Write a review on this book!. Write Your Review about ഉള്ളിൽ കാടുപൂക്കുന്നവർ Other InformationThis book has been viewed by users 27 times