Book Name in English : Uthishta Bharatha Adhava Swami Vivekanandante Hindu Rashtrathodulla Aahvanam
സ്വാമിജിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും നാനാവിധ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. തത്വജ്ഞാനം, മതം, സാമൂഹ്യശാസ്ര്തം ഇവ മാത്രമല്ല കല, ശില്‍പം, സംഗീതം എന്നിവയും കൂടി അവയില്‍ ഉള്ളടക്കങ്ങളാണ്. അങ്ങനെ ആദ്ധ്യാത്മികവും ഭൗതീകവുമായ വിഷയങ്ങള്‍ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രസിദ്ധീകരണത്തിന്റെ പരിമിതോദ്ദേശ്യം മുന്‍നിര്‍ത്തിക്കൊണ്ട് നമ്മുടെ ഭൂതകാലമഹിമയെക്കുറിച്ച് പ്രതിപാദിക്കുകയും വര്‍ത്തമാനകാലത്തെ അധഃപതന കാരണങ്ങളെ അപഗ്രഥിക്കുകയും ഭാസുരഭാവിക്കുവേണ്ടി നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളു. ( ആമുഖം - ഏകനാഥ് റാനഡേ)
“ ശ്രദ്ധിക്കുവിന്‍, നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാജ്യത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍, ഓരോ ഗുരു ഗോവിന്ദസിംഹനാകണം. നിങ്ങളുടെ നാട്ടുകാരില്‍ നിങ്ങള്‍ ആയിരമായിരം ന്യൂനതകള്‍ കണ്ടേക്കാം. എന്നാല്‍ ഓര്‍ക്കുവിന്‍, അവരുടെ രക്തം ഹിന്ദുരക്തമാണ്. അവര്‍ നിങ്ങളെ ദ്രോഹിക്കുവാന്‍ എന്തുതന്നെ ചെയ്താലും അവരെത്ര നിങ്ങള്‍ ആരാധിക്കേണ്ട ദൈവങ്ങള്‍. അവരിലോരോരുത്തനും നിങ്ങളെ ശപിച്ചാല്‍ തന്നെ നിങ്ങളവരുടെ മേല്‍ സ്നേഹം വഴിയുന്ന വാക്കുകള്‍ വര്‍ഷിക്കുക. അവര്‍ നിങ്ങളെ ആട്ടിയോടിക്കുന്നെങ്കില്‍ തന്നെ ആ ബലിഷ്‌ഠ സിംഹത്തെപോലെ മൗനമായിരിക്കുവാന്‍ വിരമിക്കുക. അങ്ങനെയുള്ള ഒരാളാണ് ഹിന്ദുവെന്ന് നാമധേയത്തിന് അര്‍ഹന്‍. അത്തരം ആദര്‍ശമാണ് നമ്മുടെ മുമ്പില്‍ എക്കാലത്തും വേണ്ടത് “
Write a review on this book!. Write Your Review about ഉത്തിഷ്ഷ്ഠ ഭാരത അഥവാ സ്വാമി വിവേകാനന്ദന്റെ ഹിന്ദു രാഷ്ട്രത്തോടുള്ള ആഹ്വാനം Other InformationThis book has been viewed by users 2230 times