Book Name in English : V Sambasivan
അജ്ഞതയും ദാരിദ്ര്യവും നിരക്ഷരതയും അടിപ്പെടുത്തിയ ആലംബഹീനരായ അധഃസ്ഥിത ജനതയ്ക്ക് ആത്മവീര്യവും ആവേശവും ജീവിതത്തെ സംബന്ധിച്ച പ്രത്യാശയും പ്രദാനംചെയ്യുന്നവയായിരുന്നു സാംബശിവന്റെ കഥാപ്രസംഗങ്ങള്‍. സാംബശിവന്റെ കഥ കേള്‍ക്കാന്‍ മൈലുകള്‍ താണ്ടി യുവാക്കള്‍ എത്തുമായിരുന്നു. കാല്‍നടയായും സൈക്കിളിലും മറ്റും സാംബന്റെ കഥ എവിടെ ഉണ്ടെന്നറിഞ്ഞാലും ഓടിയെത്തുന്ന ആസ്വാദകവൃന്ദം സാംബശിവനെയും ആവേശം കൊള്ളിച്ചു. ജനങ്ങളെ ആവേശം കൊള്ളിക്കാനും രാഷ്ട്രീയ പ്രബുദ്ധരാക്കാനും കര്‍മ്മോത്സുകരാക്കാനും കഥാപ്രസംഗമെന്ന കലാവിദ്യയെ സാംബശിവന്‍ പ്രയോജനപ്പെടുത്തി. സാഹിത്യകാരന്‍, കവി, നടന്‍, ഗായകന്‍, അദ്ധ്യാപകന്‍, ഭാഷാപണ്ഡിതന്‍, മാര്‍ക്‌സിസ്റ്റുകാരന്‍ എന്നീ നിലകളില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട സാംബശിവന്റെ ജീവിതത്തെ അടുത്തറിയുന്നതിനുള്ള ഗ്രന്ഥം.Write a review on this book!. Write Your Review about വി സാംബശിവന്‍ Other InformationThis book has been viewed by users 1730 times