Book Name in English : Vaakkukal Ormakalude Pusthakam
ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓർമ്മകൾ അവയുടെ അടരുകളും. അടരുകളിൽനിന്നും അടർത്തിയെടുക്കുന്ന അക്ഷരങ്ങൾക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകൾ, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെ ത്തിയതോടെ സാമൂഹ്യപാഠത്തിൽനിന്നും ലഭിച്ച അറിവിൽ സ്വതന്ത്രമനുഷ്യനായി എന്ന് സ്വയം ബോധ്യപ്പെട്ട എഴുത്തുകാരന്റെ ജീവിതനാൾവഴികൾ. അതിൽനിന്നും ഉയിർക്കൊണ്ട സ്വതന്ത്രപതംഗം. കെ.എസ്.എഫിന്റെയും എസ്.എഫ്.ഐ.യുടെയും സമരോജ്ജ്വലമായ തീക്ഷ്ണയൗവ്വനം. അതുൾക്കൊണ്ട് വളർന്നതിന്റെയും പിന്നെ ചുവന്ന കൊടി നെഞ്ചോട് ചേർത്ത് ഇന്നും നിർഭയനായി ജീവിക്കുന്നതിന്റെയും സ്മൃതിശേഖരമാണിത്. ജനനം മുതൽ ഇന്നു വരെയുള്ള ഒരു കാലത്തിന്റെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ അത് അടുത്ത ഓരോ തല മുറയ്ക്കുമുള്ള രേഖയായി മാറുന്നു. ആഖ്യാനത്തിന്റെ സുഗന്ധം സൗമനസ്യത്തിന്റെ അത്തറായിത്തീരുന്നു.Write a review on this book!. Write Your Review about വാക്കുകൾ ഓർമ്മകളുടെ പുസ്തകം Other InformationThis book has been viewed by users 369 times