Book Name in English : Vaakkukalude Aalkkemi
പരിസ്‌ഥിതി, കുടിയിറക്കൽ, മഹാമാരി, ആൺകോയ്‌മ, സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങൾ, മനുഷ്യസ്വഭാവത്തിലെ അക്രമാസക്തി തുടങ്ങിയ പ്രമേയങ്ങളെ മുൻനിർത്തി സാംസ്‌കാരിക രചനകളെ ഗാഢമായി വായിക്കുകയും അവയിൽ ആവിഷ്കൃതമായ ജീവിതത്തെ ചിന്തയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന, രാഷ്ട്രീയമായ ഉൾക്കാഴ്‌ചയുള്ള പഠനലേഖനങ്ങളുടെ സമാഹാരം ആഗോളീകരണവും ജൈവരാഷ്ട്രീയവും മുതലാളിത്തത്തിൻ്റെ രൂപാന്തരങ്ങളും മതാധിഷ്‌ഠിത ദേശീയതയും ആൺമേധാവിത്വ സാമൂഹികഘടനയും നിർമ്മിച്ചുകൂട്ടുന്ന അധികാരരൂപങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുമാത്രമേ സമകാലിക രചനകൾക്ക് നിലനിൽക്കാനാവു എന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയഭാവനകളുടെ നയപ്രഖ്യാപനമാണ് ഈ രചനകളുടെ കാതൽ.
സക്കറിയ, വി ഷിനിലാൽ, ജി ആർ ഇന്ദുഗോപൻ, മജീദ് സെയ്‌ദ്, കെ വി മണികണ്ഠൻ, ആർ രാജശ്രീ, ഇ പി രാജഗോപാലൻ, പി പി പ്രകാശൻ, പാ രഞ്ജിത്ത് എന്നിവരുടെ രചനകളെപ്പറ്റിയുള്ള വ്യത്യസ്‌തമായ പത്ത് വ്യാഖ്യാനപാഠങ്ങൾ.Write a review on this book!. Write Your Review about വാക്കുകളുടെ ആൽക്കെമി Other InformationThis book has been viewed by users 217 times