Book Name in English : Vasantham Pole
പ്രണയം മരണത്തെക്കാൾ ശക്തമാണ്. ഉപാധികളോ അധികാര പ്രയോഗങ്ങളോ പിടിച്ചുവാങ്ങലുകളോ അവിടെയില്ല. ആഘോഷങ്ങളും ആരവങ്ങളും നിലച്ചുപോയ രണ്ടു മനുഷ്യർ ഒച്ചപ്പെടുത്താതെ ഏറ്റവും ഹൃദ്യമായി ഹൃദയം പകത്തുനൽകുന്നത് കാണാം. സങ്കടങ്ങളിലും നിരാസങ്ങളിലും വിറച്ച് വിറങ്ങലിച്ച് ഒലിച്ചുപോവുമ്പോൾ ഒരാൾ മറ്റൊരാളെ ഒരൊഴുക്കിനും വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കുന്നത് കാണാം. സ്നേഹമെന്നത് ഉയിർവേദനയ്ക്കുള്ള ഉപ്പുനീരാണെന്ന് മാധവിയും ജയകൃഷ്ണനും സാക്ഷ്യം പറയുന്നു. സ്നേഹത്തിന്റെ ഭാഷ ചൂടും ചൂരും ആറിപ്പോകാതെ വായനക്കാരിലേക്ക് എത്തിക്കുന്ന ആഖ്യാനശൈലി നോവലിനെ വേറിട്ട് നിർത്തുന്നു.Write a review on this book!. Write Your Review about വസന്തം പോലെ  Other InformationThis book has been viewed by users 77 times