Book Name in English : Vasupanchakam
അഞ്ചുകഥാപാത്രങ്ങൾ, കല്‌പനാസൃഷ്ടമായ ഭൗതിക പരിസരങ്ങളിലൂടെ വികസിപ്പിച്ചെടുക്കുന്ന ചരിത്രസ്‌പർശിയായ കഥ, മാനുഷികമൂല്യങ്ങൾക്ക് ഗുരുതരക്ഷതം സംഭവിച്ചിരിക്കുന്ന വർത്തമാനകാലത്ത് വാക്കുകൾക്കപ്പുറം പ്രാധാന്യം അർഹിയ്ക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ പരദേശവാഴ്‌ച തീർത്ത അടിമത്തത്തിൽ നിന്ന് മാതൃഭൂമിയെ സ്വാതന്ത്ര്യത്തിൻ്റെ സ്വർഗ്ഗഭൂ മിയാക്കാൻ സത്യഗ്രഹസമരസേനാനികളുടെ മുമ്പേ നടന്ന പിതാവ് - കർമ്മഭൂവിലെ കർമ്മയോഗി - നിത്യനിദ്രയിലേയ്ക്ക് അമർന്ന സ്മൃതിമണ്ഡപം പോയകാലം ഘനീഭവിച്ചതുപോലെ.
പോയകാലപ്പെരുമ പറഞ്ഞു തനതുകാലത്തെ അവഗണിയ്ക്കാൻ നാടകകാരന് താല്‌പര്യമില്ല. ആ ചരിത്രസംസ്ക്‌കാര പശ്ചാത്തലത്തിൽ, നടപ്പുകാലത്തെ പ്രക്ഷുബ്ധമായ സാമൂഹിക ജീവിതസംഘർഷങ്ങളെ തെളിച്ചുകാട്ടുകയാണ് പ്രൊഫസർ ’വസുപഞ്ചകത്തിലൂടെ’ ചെയ്യുന്നത്. രംഗവേദിയുടെ ക്ലാസ്സിക് ഫോക്‌ക്ലോർ മിശ്രിതമായ അവാച്യസൗന്ദര്യവും സൗമ്യ-ചടുല ചലനങ്ങളും അവതരണം ഹൃദ്യവും ആകാംക്ഷഭരിതവും ആക്കി നിലനിർത്തുന്നു. കഥാപാത്രങ്ങൾക്ക് പൂർണത നൽകുന്ന സാർത്ഥകമായ വാചികം ആലോചനാമൃതവും ആസ്വാദ്യകരവും എന്നേ പറയേണ്ടു.
(അവതാരികയിൽ/ കാളിദാസ് പുതുമന)Write a review on this book!. Write Your Review about വസുപഞ്ചകം Other InformationThis book has been viewed by users 2 times