Book Name in English : Veendum Lajjikkunnu
ലജ്ജാകരമായ ഒരവസ്ഥയില്‍ ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല്‍ ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്‍കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് മറ്റൊന്ന്. അടിച്ചമര്‍ത്തലുകള്‍ക്കും മതപരമായ ചൂഷണങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ അവര്‍ പുലര്‍ത്തിയ പുരോഗമന പാരമ്പര്യം ഈ മണ്ണിനിപ്പോള്‍ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തു തീര്‍പ്പിന്റെയും വിട്ടു വിഴ്ചയുടെയും വക്താക്കളായി മാരിയിരിക്കുന്നു.എന്നു വെച്ച് നിസ്സഹായമായ ഒരവസ്ഥയ്ക്ക് കീഴടങ്ങുകയോ? അതു വയ്യ. ഈ നോവലിലെ ഒരു സ്ത്രീകഥാപാത്രങ്ങളായ മായയും സുലേഖയും മയൂരയും അവരുടെ തിക്താനുഭവങ്ങളിലൂടെ കരുത്താര്‍ജ്ജിക്കുന്നവരാണ്. അബലകള്‍ താന്‍പോരിമയുള്ള പ്രബലകളായി മാരുന്നു.
വിവര്‍ത്തനം : പ്രൊഫ. എം.കെ.പോറ്റിWrite a review on this book!. Write Your Review about വീണ്ടും ലജ്ജിക്കുന്നു Other InformationThis book has been viewed by users 4297 times