Book Name in English : Veettuvalappile Theneechavalarthal
അമൃതിനു തുല്യമായ പ്രകൃതിദാനമാണ് തേന്‍. പ്രമേഹരേഗികള്‍ക്കു പോലും പഥ്യമായ മധുരപദാര്‍ത്ഥം, മായം കലരാത്തതും രുചികരവുമായ ആഹാരപാനീയം, രോഗശമനി, അണുനാശിനി തുടങ്ങി തേനിന് വൈശിഷ്ട്യങ്ങള്‍ ഏറെ. സ്വാദിനാലും പോഷകമൂല്യത്താലും ഔഷധഗുണത്താലും സമ്പുഷ്ടമായ ഇതിന് ഏതു കാലത്തും വിപണിയില്‍ ആവശ്യക്കാരും ഏറെ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ സ്വന്തം ഗൃഹപരിസരത്ത് പരീക്ഷിക്കാവുന്ന ഒന്നാണ് തേനീച്ചവളര്‍ത്തല്‍. എാല്‍ തേനീച്ചകളെ വളര്‍ത്തുവാന്‍ ആഗ്രഹിക്കുവര്‍ അടിസ്ഥാനപരമായ ചില ഉത്പാദന – പരിചരണ – സംസ്‌കരണ വസ്തുതകള്‍ മനസ്സിലാക്കിവേണം ഇതിലേക്ക് തിരിയുവാന്‍. തേനീച്ചപെട്ടികളുടെ സജ്ജീകരണം, തേനീച്ചകളുടെ തിരഞ്ഞെടുപ്പ്, രോഗപ്രതിരോധം, തേനടകളുടെ സംരക്ഷണം, തേനിന്റെ ഗുണമേന്മ ഉറപ്പുവരുത്തല്‍ തുടങ്ങി ഇതില്‍ ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകള്‍ നിരവധിയാണ്. ലാഭകരവും കൗതുകകരവുമായ തേനീച്ചവളര്‍ത്തലിനെക്കുറിച്ചുള്ള ഇത്തരം പൊതുവിവരങ്ങളും ശാസ്ത്രീയപാഠങ്ങളുമാണ് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമായി ഈ പുസ്തകം പങ്കുവെക്കുന്നത്.Write a review on this book!. Write Your Review about വീട്ടുവളപ്പിലെ തേനീച്ച വളര്‍ത്തല്‍ Other InformationThis book has been viewed by users 1030 times