Book Name in English : Veetumuttathe Mrugaparipalanam
നമ്മുടെ നാട്ടിൽ കൃഷിയിടങ്ങൾ കുറഞ്ഞുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ മൃഗസംരക്ഷണത്തിലേക്കും അനുബന്ധമേഖലയിലേക്കും കടന്നുവരുന്ന സാധാരണക്കാർ ഏറെയാണ്. നിരവധി കർഷകർ തങ്ങളുടെ ഉപജീവനത്തിനായി മൃഗസംരക്ഷണത്തെ ആശ്രയിക്കുന്നുണ്ട്. പാൽ, മാംസം, മുട്ട, കമ്പിളി, ചാണകം, തോൽ എന്നിവയുടെ വിപണനത്തിലൂടെ ഇത് സാദ്ധ്യമാക്കുന്നു. അതുകൊണ്ടുതന്നെ. ഗ്രാമീണസമ്പദ്വ്യവസ്ഥയിൽ മൃഗസംരക്ഷണം ഒരു പ്രധാനപങ്ക് വഹിച്ചുവരുന്നു. വ്യാവസായികാടിസ്ഥാനത്തിൽ മൃഗങ്ങളെ വളർത്തി മൃഗസംരക്ഷണമേഖലയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകിവരുന്നവർക്കു മാത്രമല്ല ചുരുങ്ങിയ സ്ഥലസൗകര്യമുള്ള ഗ്രാമീണകർഷകർക്കും വിജയകരമായി വീട്ടുമുറ്റത്ത് മൃഗങ്ങളെ പരിപാലിക്കുവാനും ഇതിലൂടെ ആദായം കൈവരിക്കുവാനും സാധിക്കും.
നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ പറ്റുന്ന പശു, ആട്, കോഴി, താറാവ്, മുയൽ, അലങ്കാരപ്പക്ഷികൾ. നായകൾ എന്നിവയുടെ ഇനങ്ങളെയും പരിപാലനമുറകളെയും കുറിച്ച് വിശദമായി പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ പുസ്‌തകം ഒരു വഴികാട്ടിയാണ്.Write a review on this book!. Write Your Review about വീട്ടുമുറ്റത്തെ മൃഗപരിപാലനം Other InformationThis book has been viewed by users 17 times