Book Name in English : Vetta
നമ്മുടെ സാംസ്ക്കാരിക പൈതൃകത്തിൽ സ്ത്രീ സങ്കൽപ്പം വളരെ പവിത്രമാണെന്ന് ഉദ്ഘോഷിക്കപ്പെടുമ്പോഴും ഭാരതത്തിലെ സ്ത്രീകളുടെ കുടുംബ ജീവിതം പുരുഷ കേന്ദ്രീകൃത സമൂഹത്തിൻ്റെ വിധി നിർണ്ണയങ്ങൾക്ക് അടി മപ്പെട്ടു കിടക്കുകയാണ്. സ്ത്രീ ഭാര്യയായും അമ്മയായും വീട്ടിൽ പുരുഷനു കീഴിൽ ജീവിക്കേണ്ടവളാണെന്ന ചിന്ത പുരോഗമനേച്ചുക്കൾ എന്ന് അവകാശപ്പെടുന്നവരിൽ പോലും ഇപ്പോഴും നിലനിൽക്കുന്നു. ലൈംഗികതയിൽ പോലും പുരുഷനാണ് മേലധികാരി എന്ന് അവൻ്റെ മനസ്സിൽ ഉറച്ചു പോയ പുരുഷപക്ഷ ചിന്തയാണ്. അഭ്യസ്‌തവിദ്യയായ ഒരു പെൺകുട്ടിയുടെ വൈവാഹിക ജീവിതത്തിൽ സംഭവിക്കുന്ന പൊരുത്തക്കേടുകളെയും അതുപോലെ തന്നെ അവൾ സാക്ഷിയാകേണ്ടി വന്ന ഒരുപാട് വൈവാഹിക ദുരന്തങ്ങളെയും ആലേഖനം ചെയ്യുന്ന ഒരു സ്ത്രീപക്ഷ രചനയാണ് വേട്ട. ഇതിലെ കഥാപാത്രങ്ങൾ നാട്ടിലൊക്കെയുണ്ട്. ഒരാളുടെ മാത്രം കഥയല്ല, മറിച്ച് ഇത് വായിക്കുന്ന ഓരോ സ്ത്രീയും താനനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതമാണിതെന്ന് കരുതാൻ പോരുന്ന അനുഭവ സാക്ഷ്യമായി ഈ രചനയെ വിലയിരുത്താം.Write a review on this book!. Write Your Review about വേട്ട Other InformationThis book has been viewed by users 168 times