Book Name in English : Vicharam Vimarsam Viswasam
’പുതിയ സൃഷ്ടിയുടെയും പുതിയ വിവേകത്തിന്റെയും
ഉത്പത്തിയെ അഭിവാദനം ചെയ്യാന്‍, പ്രജാപീഡകരുടെയും രാക്ഷസരൂപങ്ങളുടെയും പലായനം കാണാന്‍, അന്ധവിശ്വാസങ്ങളുടെ അന്ത്യം കാണാന്‍, പുതിയതിനെ
വരവേല്ക്കാന്‍ നാം എപ്പോഴാണ് തയ്യാറാവുക’ എന്ന് ആര്‍തര്‍ റിമ്പോയെ ഉദ്ധരിച്ചുകൊണ്ട് എസ്. ശാരദക്കുട്ടി ഈ ലേഖനങ്ങളിലൊരിടത്ത് ചോദിക്കുന്നുണ്ട് . ഈ പുസ്തകത്തില്‍ അവര്‍ ചെയ്യുന്ന ധര്‍മവും അതുതന്നെയാണ് . പഴയതില്‍ നിന്നുകൊണ്ട് പുതിയതിലേക്ക് പാലംപണിയുന്ന പ്രക്രിയ. അങ്ങനെ, കുമാരനാശാന്‍, ഗുസ്താവ് ഫ്‌ളൊബേര്‍,
അന്ന അഖ്മതോവ, ചങ്ങമ്പുഴ, കാതെറിന്‍ മാന്‍സ്ഫീല്‍ഡ്, രാജലക്ഷ്മി, തകഴി, പി. ഭാസ്‌കരന്‍, ടി. പദ്മനാഭന്‍ , സാറാ ജോസഫ് , ബാലചന്ദ്രന്‍ ചുള്ളിക്കാട്, മര്‍ലിന്‍ മണ്‍റോ തുടങ്ങിയവരിലൂടെ, സ്വന്തം വിചാരവിശ്വാസങ്ങളിലൂടെ, എഴുത്തും വായനയുമാണ് ജീവിതത്തെ നേരിടാനുള്ള ഏറ്റവും ശക്തമായ മാര്‍ഗങ്ങളെന്ന് ഈ എഴുത്തുകാരി നമുക്ക് കാണിച്ചുതരുന്നു . Write a review on this book!. Write Your Review about വിചാരം വിമര്‍ശം വിശ്വാസം Other InformationThis book has been viewed by users 2623 times