Book Name in English : Vyakthi Vyakthithwam Vyakthiprabavam
എല്ലാ മനുഷ്യരിലും വ്യക്തിപ്രഭാവത്തിലേക്ക് എത്തിച്ചേരാനുള്ള വിത്തുക ളുണ്ട്. ആ വിത്തുകളെ മുളപ്പിക്കാനും വളർത്താനും ചിലപ്പോൾ ദിശ മാറ്റാനും ഉള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ജീവിത വിജയം എന്നത് ഉന്നതസ്ഥാനമോ വലിയ ബിരുദങ്ങളോ മാത്രമല്ല, സമൂഹത്തിനും അവനവനും പ്രയോജനകരമായ വ്യക്തിയാവുന്നതും മനസമാധാനത്തോടെ ജീവിക്കാനാ കുന്നതും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വത ആർജ്ജിക്കുന്നതും എല്ലാം ജീവിതവിജയമാണ്. അതിലേക്ക് എത്തുവാൻ ചില അറിവുകളും ഓർമ്മ പ്പെടുത്തലുകളും ചില അനുവർത്തനങ്ങളും ആവശ്യമാണ്. അത്തരം അറിവി ലേക്കാണ് ഈ പുസ്തകം വെളിച്ചം വീശുന്നത്. 28 വർഷത്തെ വിവിധ മേഖല കളിലെ ട്രെയിനിംഗ് രംഗത്തെ പരിചയവും ഈ മേഖലയിലെ അക്കാഡമിക് പഠനങ്ങളും, പല നിരീക്ഷണങ്ങളും വിവിധ ഗ്രന്ഥാന്വേഷണങ്ങളും ചേർത്താണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അറിവുകൾ നേടാനും, സ്വയം മെച്ചപ്പെടു ത്താനും, പുതിയ പരിശീലകർക്കും ഈ പുസ്തകം ഉപകാരപ്രദമായിരിക്കും. വ്യക്തി എന്ന നിലയിൽ നിന്ന് വ്യക്തിത്വത്തിലേക്കും അവിടെനിന്ന് വ്യക്തിപ്രഭാ വത്തിലേക്കും ഉയരാൻ എല്ലാ മേഖലകളിൽ ഉള്ളവർക്കും ലിംഗപ്രായഭേദ മെന്യ സഹായകമാകുന്നതാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വ്യക്തി വ്യക്തിത്വം വ്യക്തിപ്രഭാവം Other InformationThis book has been viewed by users 372 times