Book Name in English : Zargana
സർഗാന എന്ന ടർക്കിഷ് വാക്കിൻറെ അർത്ഥം സൂചിമത്സ്യം എന്നാണ്. നീളൻ ദേഹവും കൂർത്തകൊക്കും മൂർച്ചയേറിയ പല്ലുകളുമുള്ള ഒരു മത്സ്യമാവാൻ ഒരു മനുഷ്യന് എങ്ങനെ കഴിയുന്നു? സർഗാന അതുതന്നെയാണ് അന്വേഷിക്കുന്നത്, താൻ എന്തുകൊണ്ട് ഒരു മനുഷ്യനല്ല എന്നത്. താൻ എഴുതുന്ന തിരക്കഥകളിലൂടെ, അതിൽ അഭിനയിക്കുന്ന അനേകം കഥാപാത്രങ്ങളിലൂടെ, ഒടുവിൽ ശരിക്കും കഥാപാത്രങ്ങളായി ജീവിച്ചുതുടങ്ങുന്ന മനുഷ്യരിലൂടെ, സ്വന്തം അസ്തിത്വം തേടുന്ന ഒരു മനുഷ്യൻ്റെ ജീവിതമാണ് ഹകൻ ഗുണ്ടായ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. തീവ്രമായ ജീവിതങ്ങൾ, മൗലികതയുള്ള കഥാപാത്രങ്ങൾ, മാനവികതയെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള സന്ദർഭങ്ങൾ എന്നിവ ഒത്തുചേരുന്ന, വിഷാദവും തത്ത്വശാസ്ത്രവും ഇടകലർന്ന കൃതി.Write a review on this book!. Write Your Review about സർഗാന Other InformationThis book has been viewed by users 3 times