Book Name in English : ZOMATO DELIVERY BOY
തന്നത്തന്നെ ഇര കോര്‍ത്ത് ഭാഷയില്‍ ചൂണ്ടയിട്ടിരിക്കുന്ന എഴുത്തുകാരനാണ് ഷാജു. കടല്‍ ഒരു പടുകൂറ്റന്‍ ജലമൃഗമാണ് എന്നറിയുന്നയാള്‍ക്ക് ചൂണ്ടലില്‍ കൊത്താനുള്ള സാദ്ധ്യതകളെപ്പറ്റി വേവലാതികളില്ല. എന്തു കൊത്തിയാലും തന്റെ അടുക്കളയുടെ ഭാവുകത്വനിര്‍മ്മാണശേഷിയില്‍ ആത്മവിശ്വാസമുള്ള കുശിനിക്കാരനാണ് അയാള്‍. കഥയോ കവിതയോ അനതിദീര്‍ഘമല്ലാത്ത പ്രബന്ധങ്ങളോ സൗന്ദര്യമുള്ള ഫിക്ഷന്‍ കഷണങ്ങളോ ഒക്കെയായി വായനക്കാരുടെ തീന്‍മേശയില്‍ അദ്ഭുതം വിളമ്പാന്‍ അയാള്‍ക്കാവും. കവിതയുടെ പ്രഖ്യാപിതലക്ഷണങ്ങളെ പിന്‍പറ്റാതെ, താനുണ്ടാക്കിയ കവിതയില്‍നിന്ന് ലക്ഷണങ്ങള്‍ തോന്നിപ്പിക്കാനും ഷാജുവിന്റെ കവിതകള്‍ ശ്രമിക്കും. ‘തോന്നലുകളെക്കാള്‍ മനസ്സിളക്കുന്ന അസ്സലുകളില്ല’ എന്നു കവിതയില്‍ സാധൂകരണവാക്യം ചമയ്ക്കും.
-ഒ.പി. സുരേഷ്
വഴുവഴുക്കുന്ന ജീവിതപ്രതലത്തില്‍ ആസ്വദിച്ചു നൃത്തമാടുന്ന ഇരുപത്തിരണ്ടു കവിതകള്‍Write a review on this book!. Write Your Review about സോമറ്റോ ഡെലിവറി ബോയ് Other InformationThis book has been viewed by users 2 times