Book Name in English : Adi Ennadi Kaamaachi
തോമസ് പാലായുടെ പ്രശസ്തമായ നോവൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു
പാലാക്കാരന് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്. തോമസ് പാലായെപ്പോലുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻ്റെ കൊടി കെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നടി കാമാച്ചീ എന്ന തലക്കെട്ടിന് ഗൗരവം തോന്നിക്കില്ല. മൂന്നാം കിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് ഈ പുസ്തകത്തിനെ നമ്മൾ പുറം കാലിന് തട്ടിയകറ്റും. മുൻവിധികളില്ലാതെ ഈ പുസ്തകമൊന്ന് വായിക്കൂ.ലളിതമായ ഭാഷ.വ്യത്യസ്തരായ മനുഷ്യർ. ചിരിക്കുന്ന വാക്കുകൾ. പാലായുടെ മണം ആറാതെ നിൽക്കുന്ന അദ്ധ്യായങ്ങൾ. മറവിയിൽ നിന്ന് വീണ്ടെടുക്കപ്പെടേണ്ട പുസ്തകങ്ങളിലൊന്നു മാത്രമല്ല ഇത്. മറവിയിലേക്ക് കൊല ചെയ്യപ്പെടാൻ ഇവിടുത്തെ ആസ്ഥാന വരേണ്യ നിരൂപകർ തിരഞ്ഞെടുത്ത എഴുത്തുകാരിലൊരാൾ കൂടിയാണ് തോമസ് പാലാ. – ഉണ്ണി ആർ.Write a review on this book!. Write Your Review about അടി എന്നടി കാമാച്ചീ Other InformationThis book has been viewed by users 2555 times