Book Name in English : Athramel
പെൺമനസ്സിൻ്റെ സുഖദുഃഖസമ്മിശ്രമായ അനുഭവക്കാഴ്‌ചകളുടെ ഒപ്പിയെടുക്കൽ ലളിതവും സുന്ദരവുമായി ഈ പുസ്‌തകത്തിൽ വായിക്കാം. കാലദേശദേദമില്ലാതെ, സ്വന്തമെന്ന് തോന്നുന്ന ബന്ധങ്ങളുടെ നൂലിഴയിൽ തീർത്ത കഥകൾ, ചലച്ചിത്രത്തിൻ്റെ ഫ്രേമുകൾപോലെ വായനക്കാരന് മുന്നിൽ തെളിയുന്ന അനുഭവമായിത്തീരുന്നു. പുതുമയും തനിമയും നന്മയും ആരാമപുഷ്പങ്ങൾപോലെ പലവർണ്ണങ്ങളിൽ, പല ഗന്ധങ്ങളിൽ വിടർന്നുപരിലസിക്കുന്നു ഈ പുസ്‌തകത്തിൽ ജോയ് ഡാനിയേൽ
നമുക്ക് പരിചിതമായ, എന്നാൽ അത്രതന്നെ സങ്കീർണ്ണമായ കഥാപാത്രങ്ങളെയാണ് ’അത്രമേൽ അവതരിപ്പിക്കുന്നത് ആഴമുള്ള, മാനസികവും വികാരാത്മകവുമായ പ്രണയവും നൊമ്പരവും ചേർന്ന ജീവിതമെഴുത്ത്, മനുഷ്യബന്ധങ്ങൾ, ഓർമ്മകൾ, അവിശ്വസനീയമായ വഴിത്തിരിവുകൾ, കുടുംബം, പ്രണയനിഴലുകൾ, എന്നിങ്ങനെ നിത്യജീവിതത്തിലെ പരിസരങ്ങൾ ശക്തമായി അവതരിപ്പിക്കപ്പെടുന്നതിലൂടെ, ഓരോ കഥാപാത്രവും വായനക്കാരെ സ്വയം വായിപ്പിക്കുന്നു ഏതാനും മനുഷ്യരും അവ രുടെ ജീവിതവും മനസ്സിൽ വിട്ടുപോകാത്ത ഓർമ്മകളായി മാറുന്നു.Write a review on this book!. Write Your Review about അത്രമേൽ Other InformationThis book has been viewed by users 106 times