Book Name in English : Anubhavam Orma Yathra - Dr M K Muneer
“കണ്ണീല്‍ ചെറുമഴകള്‍ പെയ്യിക്കുന്ന ബാപ്പയുടെ ഓര്‍മ്മകളില്‍ നിന്ന് ഓടിമറയാന്‍ ഞ്ഞാനില്ല. ആ നനവാണെന്നെ ജീവിപ്പിക്കുന്നത്. മഴ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു; എനിക്ക് സങ്കടങ്ങള്‍ ഒരുപാട് തന്ന സെപ്തംബറിനെപ്പോലെ, എന്റെ കരച്ചിലിലും സന്തോഷങ്ങളിലും നിതാന്ത സാന്നിദ്ധ്യമായുണ്ട് മഴ; ബാപ്പയുടെ കല്യാണത്തിനും മഴയുണ്ടായിരുന്നു. അന്ന് ബാപ്പ പോയിമറഞ്ഞ സെപ്തംബറിന്റെ പകലില്‍ നിറച്ചും മഴയായിരുന്നു. ബാപ്പ പള്ളിപ്പറമ്പില്‍ എന്റെ കണ്‍മുന്നില്‍ അവസാനമായി മറയുന്നനേരത്ത് കണ്ണീര്‍മഴയെ തോല്‍പ്പിച്ച് മഴ തിമിര്‍ക്കുകയായിരുന്നു.”
വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയിലും സ്നേഹത്തിലും അലിഞ്ഞു ചേര്‍ന്ന് നിലപാടുകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന സഹൃദയനായ ഒരു കലാകാരന്റെ അനുഭവങ്ങള്‍. വായനയും, എഴുത്തും, പാരമ്പര്യവും ചേര്‍ത്തുവച്ച ഓര്‍മകളുടെ നിറപകിട്ടാര്‍ന്ന ആല്‍ബവും യാത്രയും.
Write a review on this book!. Write Your Review about അനുഭവം ഓര്‍മ്മ യാത്ര - ഡോ എം കെ മുനീര്‍ Other InformationThis book has been viewed by users 4145 times