Book Name in English : Anusmarana
കുഞ്ചന്‍നമ്പ്യാരെപ്പോലെത്തന്നെ ’മാസ്റ്റര്‍ ഓഫ് ഹ്യൂമര്‍’ എന്നു വിശേഷിപ്പിക്കാം വി. കെ. എന്നിനെ. ഭാഷയെ തകിടംമറിച്ചുകൊണ്ട്, മലയാളത്തെ തലകുത്തിനിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം നര്‍മം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത വിധത്തിലാണ് വാക്കുകള്‍ പ്രയോഗിക്കുന്നത്. കാലിഡോസ്‌കോപ്പിന്റെ അകത്തു കാണുന്നപോലെ മലയാളത്തെ എടുത്ത് കുഴച്ചുമറിച്ച് അദ്ഭുതം സൃഷ്ടിക്കുന്നു. ഫലിതത്തിന്റെ പരമാവധി.- സക്കറിയ
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ വി. കെ. എന്റെ ആത്മകഥാംശമുള്ള നോവല്‍.
ആ മഹാപ്രതിഭയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനവും അപ്രധാനവുമായ പലരും പലതും, കേരളം കടന്നുപോയ നിര്‍ണായകമായ ഒരു കാലവും ആദ്യമായി പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്ന അനുസ്മരണയില്‍ കടന്നുവരുന്നു. ഒപ്പം സമാനതകളില്ലാത്ത വി. കെ. എന്‍. മലയാളവും.Write a review on this book!. Write Your Review about അനുസ്മരണ Other InformationThis book has been viewed by users 3055 times