Book Name in English : Andhar Badhirar Mookar
കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ ’അന്ധര്‍ ബധിരര്‍ മൂകര്‍’ എന്നു മതിയെന്ന് അവള്‍ ഉറപ്പിച്ചുപറഞ്ഞു. നോവല്‍ എഴുതിത്തീര്‍ന്നശേഷം എന്റെ മനസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കൈയുമുയര്‍ത്തി, ’’പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...’’ എന്ന് കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.Write a review on this book!. Write Your Review about അന്ധര്‍ ബധിരര്‍ മൂകര്‍ Other InformationThis book has been viewed by users 2971 times