Book Name in English : Aparachinthanam
അപരത്വത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും അഭിസം ബോധന ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.ആധുനികാനന്തര കാലത്ത് അപരം എന്ന അവസ്ഥയെ പറ്റിയുള്ള ഉൾക്കാഴ്ചകൾ ലോകമെമ്പാടും രൂപപ്പെട്ടിട്ടു ണ്ട്. അദൃശ്യരും നിഴലിൽ നിൽക്കുന്നവരുമായി കണക്കാക്കപ്പെട്ടിരുന്ന ജനതകളുടെ ജീവിതസമരങ്ങളും സാമൂഹിക ചലനങ്ങളും ഇത്തരം പുതുവീക്ഷണങ്ങൾക്ക് അടിത്തറയിട്ടു. ഈ പശ്ചാ ത്തലത്തിൽ, കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ മുന്നേ റ്റങ്ങളിലും സൈദ്ധാന്തിക സംവാദങ്ങളിലും വിമർശനില പാടുകളിലും സജീവമായി പങ്കെടുത്തതിന്റെ ഫലമായി എഴുതിയ അനുഭവക്കുറിപ്പുകളും വിശകലനങ്ങളും വിലയി രുത്തലുകളുമാണ് ഈ പുസ്തകത്തിലുള്ളത്. അരികു കൾക്കൊപ്പം നിൽക്കുമ്പോഴും കേവല സ്വത്വവാദത്തിലേക്ക് വഴുതി വീഴുന്നില്ലെന്നതും കീഴാളവിഷയങ്ങളെ സംവാദ പരമായി ഉയർത്തുന്നു എന്നതുമാണ് ഈ കൃതിയെ വേറിട്ടതാ ക്കുന്നത്.Write a review on this book!. Write Your Review about അപരചിന്തനം Other InformationThis book has been viewed by users 1728 times