Book Name in English : Apasarppakan
കുറ്റാന്വേഷണലക്ഷ്യമില്ലാത്ത അപസർപ്പണവും അപസർപ്പകൻ - കഥാഖ്യാനകാരൻ എന്ന ക്ലാസിക്കൽദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസർപ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകൾ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസർപ്പകനിലെ കഥകളെ വ്യത്യസ്തമാക്കി മാറ്റുന്നു. പരമ്പരാഗത അപസർപ്പകൻ ഇല്ലെങ്കിൽ ശീർഷകം സൂചിപ്പിക്കുന്ന അപസർപ്പകൻ പിന്നെ ആരാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ കഥകൾ അതിന് ഉത്തരം പറയും. വളരെക്കുറച്ച് ചെറുകഥകളെഴുതുകയും വളരെയേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കഥാകാരന്റെ ആദ്യ സമാഹാരം.Write a review on this book!. Write Your Review about അപസർപ്പകൻ Other InformationThis book has been viewed by users 91 times