Book Name in English : Appunniyude veedu
മുത്തശ്ശികഥകളുടെ അത്ഭുതലോകത്തെ ഒരുപാട് സ്നേഹിച്ച അപ്പുണ്ണീ അഞ്ചാം തരത്തിലേക്ക് ജയിച്ച സന്തോഷത്തിലിരിക്കെ അവന്റെ അച്ഛനെ കാണാതാവുന്നു . അതിനിടെ സ്വര്‍ണ്ണപ്പൂക്കള്‍ വിരിയുന്ന ഒരു മരച്ചോട്ടില്‍ നിന്നു ചങ്ങാത്തത്തിലായ ഒരു സ്വര്‍ണ്ണശലഭം അവന് ആശ്വാസമായിതീരുന്നു . അച്ഛനെ കണ്ടെത്തുവാന്‍ അവന്‍ ശലഭത്തിന്റെ സഹായം തേടുന്നു . ’ നിന്റെ അച്ഛനെ ഞാന്‍ സ്വര്‍ഗത്തില്‍ വച്ചു കണ്ടു എന്ന ശലഭത്തിന്റെ മറുപടി അവനെ തളര്‍ത്തുന്നു . ജീവിത ദുരിതത്തില്‍ നിന്ന് കരകയറി മുത്തശ്ശിക്കും അമ്മയ്ക്കും അമ്മുവിനും തുണയാവുന്ന അപ്പുണ്ണിയുടെ കഥ കുഞ്ഞുമനസ്സുകള്‍ക്കൊരു പ്രചോദനമാകുന്നു .
Write a review on this book!. Write Your Review about അപ്പുണ്ണിയുടെ വീട് Other InformationThis book has been viewed by users 1867 times