Book Name in English : Abhishikthanum Abhishekavum
പൗരോഹിത്യ ദർശനങ്ങൾക്ക് തിരുവചനവെളിച്ചത്തിൽ പ്രചുരിമ പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം ഈ കാലഘട്ടത്തിൽ സ്വർഗത്തിൻ്റെ കാഹളധ്വനിയാണ്. ഇതിന്റെ ഇതളുകളിൽ ദൈവവിളിയുടെ ഔന്നത്യത്തെക്കുറിച്ചുള്ള ജ്ഞാനമുണ്ട്, വിളിച്ചവനെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ട്, ദൈവജനത്തോടു പുലർത്തേണ്ട ഉത്തരവാദിത്തങ്ങളുടെ മനനമുണ്ട്, ദൗത്യനിർവഹണത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളുണ്ട്, അനുദിനം പ്രാപിക്കേണ്ട അഭിഷേകങ്ങളെക്കുറിച്ചുള്ള അവതരണമുണ്ട്, സഞ്ചാരപഥങ്ങളിൽ വരുത്തേണ്ട തിരുത്തലുകളുടെ പ്രതിധ്വനിയുണ്ട്, പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകളുണ്ട്, ദൈവിക സംരക്ഷണയെ ക്കുറിച്ചുള്ള ഉറപ്പുണ്ട്, വീഴ്‌ചകളെക്കുറിച്ചുള്ള ശാസനകളുണ്ട്, ശിക്ഷാ വിധിയെക്കുറിച്ചുള്ള താക്കീതുണ്ട്. ഇതെല്ലാമാണ് ഈ ഗ്രന്ഥത്തിന്റെ ഉൾപൊരുൾ. ഓരോ അദ്ധ്യായത്തിന്റെയും സമാപനത്തിൽ പൗരോഹി ത്യത്തെക്കുറിച്ചുള്ള വിശുദ്ധരുടെ ഉദ്ധരണികളുണ്ട്. ഈ അതിവിശിഷ്ട രചന വൈദിക ജീവിതത്തിൽ ഒരു ധ്യാനമഞ്ജരിയാണ്.
Write a review on this book!. Write Your Review about അഭിഷിക്തനും അഭിഷേകവും Other InformationThis book has been viewed by users 80 times