Image of Book അമൃതംഗമയ
  • Thumbnail image of Book അമൃതംഗമയ

അമൃതംഗമയ

ISBN : 9788182646094
Language :Malayalam
Page(s) : 350
Condition : New
no ratings yet, be the first one to rate this !

Book Name in English : Amrithamgamaya

അധ്യാപകനും എഴുത്തുകാരനും മലയാള ഭാഷാ വിചക്ഷണനുമായിരുന്ന പ്രൊഫ. ഉലഹന്നന്‍ മാപ്പിളയുടെ ആത്മകഥ
പ്രൊഫ. ഉലഹന്നന്‍ മാപ്പിള , മലയാളഭാഷയുടെ പ്രാമാണികസ്ഥാനത്ത് ലബ്ധപ്രതിഷ്ഠ നേടിയ പ്രതിഭാശാലിയായിരുന്നു . മലയാളഭാഷാപ്രയോഗത്തില്‍ വന്ന പരിണാമങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, പ്രൊഫ. ഉലഹന്നന്‍ മാപ്പിളയുടെ ശൈലി ’ക്ലാസിക്കല്‍’ ആണെന്ന് കാണാന്‍ കഴിയും.
- എം.പി.വീരേന്ദ്രകുമാര്‍
മനുഷ്യബന്ധങ്ങളെ മുന്‍ഗണനയോടെ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു പ്രൊഫ. ഉലഹന്നന്‍ മാപ്പിള. ഒരു പിതാവിനെപ്പോലെ വിദ്യാര്‍ഥികളെ അദ്ദേഹം സ്‌നേഹിച്ചു . അവരോടുള്ള ഉത്തരവാദിത്വം ക്ലാസ്മുറികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ
വിദ്യാര്‍ഥിയായിരിക്കാനും പിന്നീട് അധ്യാപകനായി ഒപ്പം പ്രവര്‍ത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് . തങ്ങളുടെ കര്‍മ്മത്തെ അര്‍ഥപൂര്‍ണമാക്കാന്‍ ശ്രമിച്ച അധ്യാപകശ്രേഷ്ഠരുടെ ഒരു പാരമ്പര്യം നമുക്കുണ്ട്. ഈ പരമ്പരയില്‍ കണ്ണിചേര്‍ക്കപ്പെടാന്‍ കഴിഞ്ഞുവെന്നതാണ് പ്രൊഫ. ഉലഹന്നന്‍ മാപ്പിളയുടെ പ്രാധാന്യം.
- മാര്‍ ജോസഫ് പവ്വത്തില്‍
മലയാളഭാഷയ്ക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നു ’മാപ്പിളസാര്‍’ എന്നറിയപ്പെട്ട പ്രൊഫ. പി.വി. ഉലഹന്നന്‍ മാപ്പിളയുടേത്. ഡയറിക്കുറിപ്പുകളെ ആധാരമാക്കി, മാപ്പിളസാര്‍ എഴുതിയ ഈ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തെ ക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മുതല്‍ക്കൂട്ടായിരിക്കുമെന്നു തീര്‍ച്ച.
-കെ.എം. മാത്യു,ചീഫ് എഡിറ്റര്‍ , മലയാള മനോരമ
Write a review on this book!.
Write Your Review about അമൃതംഗമയ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1287 times

Customers who bought this book also purchased