Book Name in English : Avatara Sannidhiyil
ശ്രീരാമകൃഷ്ണന്റെ ചില ഗൃഹസ്ഥശിഷ്യരുടെ ജീവചരിത്ര ങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. നിസ്വാർത്ഥമായ സ്നേഹംകൊണ്ടും നിസ്സീമമായ കാരുണ്യംകൊണ്ടും അസാമാന്യമായ തപശ്ശക്തികൊണ്ടും ശ്രീരാമകൃഷ്ണൻ ചില ഗൃഹസ്ഥരെ ഈശ്വരസന്നിധിയിലേക്കു നയിച്ചതിന്റെ ചരിത്രം.
ഈശ്വരൻ തൻ്റെ അനന്യമായ ശക്തിവൈഭവത്താൽ സാധാരണമനുഷ്യരെ എങ്ങനെ ഉദ്ധരിക്കുന്നുവെന്നതിന്റെ പ്രമാണമാണ് ഈ പുസ്‌തകം. എങ്ങനെ ഗൃഹസ്ഥജീവിതം നയിച്ചാൽ ഈശ്വരകൃപ ലഭിക്കുമെന്നും ലോകത്തിലെ പ്രയാസങ്ങളെ അതിജീവിക്കാമെന്നും ഈ പുസ്തകം കാണിച്ചുതരുന്നു. അതുകൊണ്ട് ഈ ഗ്രന്ഥം ഗൃഹസ്ഥർ ക്കെല്ലാം വഴികാട്ടിയാകും, പ്രചോദനമാകും.
ഗൃഹസ്ഥജീവിതം ഇന്നു പലർക്കും പ്രയാസമായിരിക്കു ന്നു. ആ ജീവിതത്തിനു ശക്തമായ അടിത്തറയുണ്ടാക്കാൻ വേണ്ട പരിശീലനം അനിവാര്യമാണ്. അതിന് ആദ്യം ചെ യ്യേണ്ടത് ജ്ഞാനികളുടെ ജീവിതവും ഉപദേശങ്ങളും പഠിക്കുകയും അതിലൂടെ മനസ്സ് ഈശ്വരനിൽ ഉറപ്പി ക്കുകയുമാണ്. അതിനു പ്രചോദനമാകും ഈ ഗ്രന്ഥം.
Write a review on this book!. Write Your Review about അവതാരസന്നിധിയിൽ Other InformationThis book has been viewed by users 11 times