Book Name in English : Athmajnanathinte Vazhikal
“എന്താണ് യഥാർത്ഥ ജ്ഞാനം? അത് അവനവനെ ത്തന്നെ അറിയുക എന്നതാണ്. അങ്ങനെ അറിഞ്ഞവരാണ് ഋഷികൾ. അവരിലൂടെ നിലനിന്നു പോരുന്നതാണ് നമ്മുടെ ഗുരുപരമ്പര. അവർ തെളിച്ചു തന്നതാണ് ജ്ഞാനത്തിന്റെ വഴികൾ.
നാലും മൂന്ന് ഏഴ് എന്നറിയുന്നതു മാത്രമല്ല അറിവ് ആ ഏഴ് ശ്രവണമാത്രയിൽ സപ്തസ്വരങ്ങളായും ദൈവഭാഷ ണത്തിൽ സപ്താഹമായും, സ്‌നാനബോധത്തിൽ സപ്ത സാഗരങ്ങളായും ദുഃഖചിന്തയിൽ സപ്തവ്യസനങ്ങ ളായും, അനുഭൂതിയിൽ സപ്‌തവർണ്ണങ്ങളായും തിഥി യിൽ സപ്‌തമിയായും രക്തത്തിൽ സപ്തധാതുക്കളായും ആത്മബന്ധത്തിൽ സപ്‌തപദി യായും പ്രാഗല്ഭ്യത്തിൽ സപ്‌തകർമ്മങ്ങളായുമൊക്കെ ആരൊരാൾ ഉൾക്കൊള്ളുന്നുവോ അവനാണ് ജ്ഞാനി.
വേണ്ടതിലധികം നിറഞ്ഞിട്ടാണെങ്കിലും തുളുമ്പാത്ത ഒരു നിറകുടമായിട്ടേ ഞാൻ ഡോ. എഴുമറ്റൂർ രാജരാജവർമ്മ എന്ന അക്ഷരപഥികനെ ഉൾക്കൊണ്ടിട്ടുള്ളൂ. ആ ധാരണ ഊട്ടിയുറപ്പിക്കുന്ന ഈ സമാഹാരം, ആദ്യവായന യിൽതന്നെ എന്നിലുളവാക്കിയ പൂർണ്ണതാബോധത്തിന് ഞാൻ ഈ ഗ്രന്ഥകാരനോടു കടപ്പെട്ടിരിക്കുന്നു.“Write a review on this book!. Write Your Review about ആത്മജ്ഞാനത്തിന്റെ വഴികൾ Other InformationThis book has been viewed by users 17 times