Book Name in English : Adhimarga Malavara Karmma Samuchayam - Part-3 Kalipooja Guruthi Kozhithottam Kalashavidhanam
അടിസ്ഥാന ജനവിഭാഗങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ജീവിത ഉന്നമനത്തിന് വേണ്ടി തൻ്റെ ജീവിതം തന്നെ സമർപ്പിച്ച് സനാതന ധർമ്മ രക്ഷാർത്ഥം നിസ്വാർത്ഥമായി പ്രവർത്തിച്ച് വരുന്ന ആദ്ധ്യാത്മിക ആചര്യനാണ് മലവാരി ബാബാജി എന്ന് അറിയപ്പെടുന്ന പൂജനീയ ആദിമാർഗി മഹാ ചണ്ഡാള ബാബ മലവാരി മുത്തൻ. ബാബാജി രചിച്ച കുല ആചാര സംസ്‌കൃതിയിൽ അധിഷ്‌ഠിതമായി ഗുരുതി വിധാനത്തോടെ എങ്ങനെ ഒരു കാളിപൂജയും കലശപൂജയും ചെയ്യാം എന്ന് ലളിതവും വിശദവും ആയി പ്രതിഭാധിയ്ക്കുന്ന ഈ ലഘുഗ്രന്ഥത്തിൽ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒരു കോഴിതോറ്റവും ചേർത്തിരിക്കുന്നു. ഭഗവാൻ പൂജനീയ ബാബാജിയുടെ അനുഗ്രഹത്താൽ മലയാളകരയ്ക്ക് ലഭിച്ചിരിയ്ക്കുന്ന ഈ ലഘു ഗ്രന്ഥത്തെ മാത്യകുല ധർമ്മരക്ഷാആശ്രമം പ്രസിദ്ധീകരണ വിഭാഗം ജിജ്ഞാസുക്കളുടെ മുന്നിലേയ്ക്ക് വയ്ക്കുന്നു.Write a review on this book!. Write Your Review about ആദിമാര്‍ഗ മലവാര കര്‍മ്മ സമുച്ചയം- ഭാഗം -3- കാളിപൂജ ഗുരുതി,കോഴിത്തോറ്റം കലശവിധാനം Other InformationThis book has been viewed by users 321 times