Book Name in English : Aranyakathile Nizhalppaathakal
നല്ല തെളിമയുള്ള ഭാഷയിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്.
വായിച്ചുതുടങ്ങിയാൽ ഉൽക്കണ്ഠയോടുകൂടി നമ്മൾ കഥയ്ക്കകത്താകും. കഥയ്ക്കകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കരവിരുതാണ് ഒരു കഥാകാരൻ്റെ യഥാർത്ഥ പ്രതിഭ. ആ അർത്ഥത്തിൽ പ്രതിഭാശാലിയായ എഴുത്തുകാരനാണ് ശ്രീ. വി.പി. ജയപ്രകാശ്. ഇനിയുമെഴുതാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഈ നോവൽ നമുക്കുറപ്പു തരുന്നുണ്ട്. കാരണം ഇതിന്റെ ശില്പം അത്ര ഭാവഭദ്രമാണ്. പറയേണ്ട കാര്യത്തിലേക്കുമാത്രം ഊന്നിക്കൊണ്ടാണ് രചനയുടെ ഓരോ അദ്ധ്യായവും നിബദ്ധിക്കപ്പെട്ടിരിക്കുന്നത്. വിശേഷിച്ചും കാടിൻ്റെ സൂക്ഷ്‌മാംശങ്ങളെ വിശദമാക്കുന്ന ഭാഗങ്ങൾ നമ്മൾ കാട്ടിലെത്തിപ്പെട്ടതിൻ്റെ ഒരു തോന്നൽ ഉണ്ടാക്കുന്നു. അട്ട കടിച്ചു ചോര വാർന്നൊഴുകുന്ന മകൻ്റെ ചിത്രമെല്ലാം അത്രമേൽ ഹൃദയസ്‌പർശിയാണ്.reviewed by Anonymous
Date Added: Saturday 27 Dec 2025
കാടിൻ്റെ ഉള്ളറകളെപ്പറ്റി കവിത തുളുമ്പുന്ന വരികളിൽ കോറിയിട്ട നല്ല നോവലാണ്.
Rating:
[5 of 5 Stars!]
Write Your Review about ആരണ്യകത്തിലെ നിഴൽപ്പാതകൾ Other InformationThis book has been viewed by users 298 times