Book Name in English : Aradhya Devathakal
ഈ പുസ്‌തകത്തിൽ കേരളത്തിൽ വിരളമായി പ്രതിഷ്ഠയുള്ള ലോകസ്രഷ്ടാവായ ബ്രഹ്മാവിൻ്റെ ധ്യാനവും വിശദീകരണവും ആദ്യമായി ചേർത്തിരിയ്ക്കുന്നു. ത്രിമൂർത്തികളിൽ മൂന്നുലോകങ്ങളുടേയും നാഥനും സ്ഥിതികർത്താവുമായ വിഷ്‌ണുവിന്റേയും, ദശാവതാരങ്ങളുടെയും ലഘുവിവരം ചേർത്തിരിയ്ക്കുന്നു. ധന്വന്തരി, പാർത്ഥസാരഥി മുതലായ വൈഷ്‌ണവദേവന്മാരെക്കുറിച്ചും അഷ്ടമൂർത്തിയും ത്രിപുരാന്തകനുമായ മഹാദേവനെക്കുറിച്ചും ലോകഗുരുവും വിദ്യാദേവതയുമായ ദക്ഷിണാമൂർത്തി, വേട്ടേയ്ക്കരൻ മുതലായ ശൈവമൂർത്തികളെക്കുറിച്ചും പറയുന്നു.
പ്രപഞ്ചത്തിന്റെ ഈശ്വരിയും ശക്തിയുമായ ദേവിയെകുറിച്ചും ലഘുവായ വിവരണങ്ങൾ ചേർത്തിട്ടുണ്ട്. തന്ത്രസമുച്ചയകാരൻ സൂചിപ്പിയ്ക്കുന്ന സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ്, ശങ്കരനാരായണൻ മുതലായ പ്രധാനദേവതകളുടെ ലഘുവിവരണം മാത്രമാണ് ഉദ്ദേശം. ഈ ലക്ഷ്യം പൂർത്തീകരിച്ചാൽ ഞങ്ങൾ കൃതകൃത്യരായി എന്നുമാത്രം സൂചിപ്പിയ്ക്കട്ടെ
ഭാരതീയപൌരാണിക വിജ്ഞാനശാഖകളിൽ വേദവേദാംഗ ങ്ങൾക്കും, ഉപവേദങ്ങൾക്കും ശേഷം ഉത്ഭവിച്ച പുരാണങ്ങൾ എല്ലാ ആരാദ്ധ്യദേവതകളെക്കുറിച്ചുള്ള പരിഷ്യത്ത് വിവരം സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്. പുരാണത്തിനും മഹാപുരാണത്തിനും വെവ്വേറെ ലക്ഷണങ്ങൾ പ്രത്യേകവുമുണ്ട്. വസ്‌തുനിഷ്‌ഠമായി ചിന്തിച്ചാൽ ഓരോ പുരാണത്തിലും ആയിരക്കണക്കിന് വിഷയങ്ങളുള്ളതിനാൽ ഈ വിജ്ഞാനശാഖയിൽപെട്ട ഓരോ പുരാണവും ഭാരതീയ സംസ്കാരത്തെ പ്രതിപ്രാദിയ്ക്കുന്ന ഓരോ വിശിഷ്ടവിജ്ഞാനകോശമായി വിശേഷിപ്പിയ്ക്കാം.Write a review on this book!. Write Your Review about ആരാദ്ധ്യദേവതകൾ Other InformationThis book has been viewed by users 38 times