Book Name in English : Aarogya Vijnanam Swathanthramakanam
ശരീരം ഒരേ ഭ്രൂണത്തിൽ നിന്നുണ്ടായ കോടാനുകോടി കോശങ്ങളുടെ സമൂഹമാണ്. അവയ്ക്ക് പൊതു സ്വാഭാവങ്ങളുണ്ട് കോശങ്ങൾക്കുണ്ടാകുന്ന കേടുപാടാണ് രോഗം. കാരണമാകട്ടെ, പോഷണക്കുറവും വിഷാംശ വർദ്ധനവുമാണ്. ചില പോഷകങ്ങൾക്ക്
വിഷാംശങ്ങൾ നിർവ്വീര്യമാക്കാനുള്ള ശേഷിയുണ്ട്. ഭക്ഷണ ക്രമത്തിലുള്ള മാറ്റം മൂലം ജീവകം സി, മഗ്നീഷ്യം, ജീവകം ഡി, ചില അമിനോ അമ്ലങ്ങൾ മുതലായവയുടെ ലഭ്യത കുറയുന്നതാണ് ഇന്ന് കാണപ്പെടുന്ന മിക്ക രോഗങ്ങൾക്കും കാരണം. മതിയായ അളവിൽ അവ ലഭ്യമാക്കിയാൽ രോഗം തടയാം. രോഗം മാറ്റുകയും ചെയ്യാം.
ഓരോരുത്തർക്കും അവരവരുടെ ആരോഗ്യകാര്യത്തിൽ ഉത്തരവാദിത്വമുണ്ടാകണം. ആരോഗ്യ വിജ്ഞാനം സ്വതന്ത്രമാകണം. ജനകീയമാകണം. ജനങ്ങളുടെ വരുതിയിലാകണം. അവർക്കു വഴങ്ങുന്നതാകണം. എല്ലാവർക്കും ആരോഗ്യ വിജ്ഞാനം ലഭ്യമാക്കാൻ ഈ വിഷയം സ്കൂൾ-കോളേജ് വിദ്യാഭ്യാസ ഘട്ടങ്ങളിൽ പൊതു പാഠ്യ പദ്ധതിയുടെ ഭാഗമാകണം.
നിലവിലുള്ള പൊതു ജനാരോഗ്യ വ്യവസ്ഥ മേല്പറഞ്ഞ ലളിതവും ചെലവ് കുറഞ്ഞതും അങ്ങേയറ്റം ഫലപ്രദവുമായ ആരോഗ്യസംരക്ഷണ ക്രമം ഉൾച്ചേർത്ത് പ്രവർത്തിപ്പിക്കണം. കുറഞ്ഞ ചെലവിൽ ആരോഗ്യം, എല്ലാവർക്കും ആരോഗ്യം. അതാകണം പുതിയ കേരളത്തിനാവശ്യമായ ആരോഗ്യ നയത്തിൻ്റെ സമീപനവും നേട്ടവുംWrite a review on this book!. Write Your Review about ആരോഗ്യ വിജ്ഞാനം സ്വതന്ത്രമാകണം Other InformationThis book has been viewed by users 87 times