Book Name in English : Ithile Poyathu Vasantham
ഡാഡിയുടെ ജീവിതവിജയരഹസ്യങ്ങളിലൊന്ന് ലാളിത്യവും വിനയവുമാകണം. പ്രശസ്തിയുടെ ആകാശ ഉയരത്തിൽ നില്ക്കുമ്പോഴും താഴെ ഭൂമിയിലേക്കാണ് അദ്ദേഹം നോക്കിയിരുന്നത്. അതിനാൽ ഒരിക്കൽപ്പോലും ആ ജീവിതത്തിന് കാലിടറിയില്ല. കൂടുതൽ അവസരങ്ങളും അംഗീകാരങ്ങളും തേടിയെത്തിക്കൊണ്ടേയിരുന്നു.
– ലൈലാ റഷീദ്
മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീനെക്കുറിച്ചുള്ള മകളുടെ ഓർമകൾ. കഥാപാത്രങ്ങളുടെ നേരും നന്മയും സ്വന്തം ജീവിതത്തിൽ പാലിച്ച അദ്ദേഹം നടനെന്ന നിലയിലുള്ള വളർച്ചയെക്കാൾ സിനിമയുടെയും സിനിമയിലെ സഹപ്രവർത്തകരുടെയും ഉന്നതിക്ക് മുൻതൂക്കം നൽകി. മലയാള സിനിമയോടൊപ്പം വളർന്ന് അതിന്റെ പര്യായമായിത്തീർന്ന പ്രേംനസീറിന്റെ ജീവിതത്തിലെയും സിനിമയിലെയും ഇരുളും വെളിച്ചവും സംഘർഷങ്ങളും അതുല്യനിമിഷങ്ങളും രസകരങ്ങളായ അനുഭവങ്ങളും കൗതുകങ്ങളുമെല്ലാം മകൾ ഓർത്തെടുക്കുകയാണ്.Write a review on this book!. Write Your Review about ഇതിലെ പോയത് വസന്തം Other InformationThis book has been viewed by users 961 times