Book Name in English : Indian Philosophy Indian Revolution
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അറുപത് ശതമാനം ഒബിസിയും മുപ്പത് ശതമാനം പട്ടിക ജാതി, പട്ടികവർഗങ്ങളുമാണ്. സവർണജാതിക്കാർ വെറും പത്തുശതമാനത്തിൽ താഴെ മാത്രമേ വരു അതേസമയം, ദളിതർക്കെതിരായ അതിക്രമങ്ങളും തൊട്ടുകൂടായ്മയും ഇന്ത്യയിലെങ്ങും നിലനിൽക്കുന്നു. മൊത്തം കുറ്റകൃത്യങ്ങളിൽ അറുപത്തിയഞ്ച് ശതമാനവും ദളിതർക്കെതിരെ യാണ് അരങ്ങേറുന്നത്. ദളിതരായ കർഷകരിൽ എഴുപത്തിയൊന്ന് ശതമാനവും ദൂരഹിതരാണ്. വെറും ഒമ്പത് ശതമാനം ദളിതർ മാത്രമേ ദേശീയ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നുള്ളൂ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപന ങ്ങളിലെ അധ്യാപക വിഭാഗത്തിൽ ദളിതരുടെയും ആദിവാസികളുടെയും അനുപാതം ഒമ്പത് ശതമാനത്തിൽ താഴെയാണ്
സഹസ്രാബ്ദങ്ങളായി ഏകദേശം പത്തുശതമാനം മാത്രം വരുന്ന ഒരു ന്യൂനപക്ഷം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ അടിച്ചമർത്തി ഭരിക്കുകയും അവരുടെ അവസരങ്ങൾ തട്ടി യെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് ബ്രി ട്ടീഷ് കോളനി ഭരണത്തിൽ ആധുനികതയും ആധുനിക ജനാധിപത്യ രീതികളും ഉപഭൂഖണ്ഡ ത്തിലേക്ക് കടന്നുവന്നപ്പോൾ ഈ ന്യൂനപക്ഷം ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥ വന്നു. അ തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ നിർമ്മിച്ചെ ടുത്ത ഒരു വ്യാജസ്വത്യമാണ് ഹിന്ദുമതമെന്ന് ദിവ്യ ദിവേദിയും ഷാജ് മോഹനും ചൂണ്ടിക്കാണി ക്കുന്നു. ഹിന്ദു മുസ്‌ലിം വർഗീയ കലാപങ്ങളെല്ലാം അവർണജാതികളുടെ അവകാശസമരങ്ങ ളിൽനിന്ന് ശ്രദ്ധ തിരിക്കാൻ സവർണജാതികളും അവരുടെ പ്രതിനിധികളായ ആർ.എസ്.എ
*സും വ്യാജമായി നിർമ്മിക്കുന്നതാണെന്ന് അവർ തെളിവുസഹിതം വാദിക്കുന്നു. വസ്തുത കളുടെ അടിസ്ഥാനത്തിൽ സത്യങ്ങൾ വിളിച്ചുപറഞ്ഞതിൻ്റെ പേരിൽ വധഭീഷണി വരെ നേരി ടേണ്ടി വന്ന രണ്ട് പ്രമുഖ തത്വചിന്തകരുടെ തുറന്ന കലാപം
ഇന്ത്യൻ ഓഷ്ട്രീയത്തിലും തത്യചിന്തയിലും നിലനിന്നിരുന്ന വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്ന പുസ്തകം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആസന്നമായ സാമൂഹ്യവിപ്ലവത്തിന് ദിശാബോധം നൽ കാനും ശ്രമിക്കുന്നു. മുഖ്യധാര ദേശീയ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻ വിസമ്മതിച്ചവയുടെ പ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം.
പ്രമുഖ ഫ്രഞ്ച് തത്വചിന്തകൻ മായിൽ മുന്തെവീലിൻ്റെ അവതരണക്കുറിപ്പുകളോടെ.Write a review on this book!. Write Your Review about ഇന്ത്യൻ ഫിലോസഫി ഇന്ത്യൻ റവലൂഷൻ Other InformationThis book has been viewed by users 21 times