Book Name in English : Indraprastham
പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങൾക്ക് തുടർവായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ.വി. വിജയൻ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവൻ രചനകളും കാർട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലംകൂടിയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഇന്ദ്രപ്രസ്ഥം Other InformationThis book has been viewed by users 774 times