Book Name in English : Innalekalude Cinemakal Ennathekkum
ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അതിന്റെ ചരിത്രത്തെ സംരക്ഷിച്ച മനുഷ്യനില്‍ നിന്ന്
‘ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍’ എന്നറിയപ്പെടുന്ന പി.കെ. നായര്‍ (1933 -2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു.
ഇപ്പോള്‍ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചന കള്‍ ഒരു പുസ്തകത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാ രെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി ചലച്ചിത്ര ഗാനത്തെക്കുറിച്ചുള്ള ഉപന്യാസവും, ദേവദാസിന്റെ നിരവധി അവതാരങ്ങളും വരെ. ആകര്‍ഷകവും വിജ്ഞാനപ്രദവുമായ ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും സിനിമയെ സ്‌നേ ഹിക്കുന്ന, അതിന്റെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുസ്തകമാണ്.
‘ആകര്‍ഷകം, ചിന്തോദ്ദീപകം…നായരുടെ സിനിമയോടുള്ള വലിയ സ്‌നേഹം എല്ലാ താളിലും പ്രകടമാണ്’ – ശ്യാം ബനഗള്‍
‘നമ്മുടെ സിനിമാ ചരിത്രത്തില്‍, അദ്ദേഹത്തിന്റെ പേര് ഫാല്‍ക്കേക്ക് സമാനമാകണം. ഫാല്‍ക്കെയിലായിരുന്നു തുടക്കം, പക്ഷേ നായരാണ് അദ്ദേഹത്തിന് ചരിത്രത്തില്‍ ഇടം നല്‍കിയത്’ – ഗുല്‍സാര്‍
‘നായര്‍, എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഓര്‍മ്മയുടെ പ്രതീകമാണ്’ – ക്രിസ്റ്റോഫ് സനൂസിWrite a review on this book!. Write Your Review about ഇന്നലെകളുടെ സിനിമകൾ എന്നത്തേക്കും Other InformationThis book has been viewed by users 688 times