Book Name in English : Iruvar Manam
പെട്ടെന്നൊരു ദിവസം ആ ഇരട്ടസഹോദരങ്ങൾ എൻ്റെ മനസ്സിലേക്കു കയറി വന്ന് കസേര വലിച്ചിട്ടിരുന്ന് ഒരു പ്രതിസന്ധിയെക്കുറിച്ചു പറയുകയായിരുന്നു. ഒരു പെൺകുട്ടിയെക്കുറിച്ച്... അതെ. ഒരു പ്രണയത്തെ, വിചിത്രമായ അതിൻ്റെ ഘടനയെ സംബന്ധിച്ച്... “നമ്മൾ ആരുമായി ചേരാനാണ് വിധിയെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.“
അവരിലൊരാൾ നെടുവീർപ്പിട്ടു. “ഇന്നാർക്ക് ഇന്നാരെന്ന്, എഴുതി വെച്ചല്ലോ ദൈവം കല്ലിൽ...“
അപരൻ നുണക്കുഴികൾ തെളിഞ്ഞ ചിരിയോടെ തലയ്ക്കു പിന്നിലേക്ക് കൈകൾ കെട്ടി ചാഞ്ഞിരുന്ന് പാടി.
ഞാൻ അല്പം ആലോചിച്ചു. “ആരാണെന്ന് ആദ്യമേയറിഞ്ഞാൽ നിങ്ങൾ അവളിലേക്ക് എത്താതിരിക്കാനുള്ള വഴികൾ നോക്കിയാലോ? അവൾക്കുവേണ്ടി എന്തു പ്രതിസന്ധിയും നേരിടാൻ മാത്രം ഇപ്പോഴുള്ള ഇഷ്ടം
അന്നേരം ഇല്ലാതിരുന്നെങ്കിലോ?“ ഇരുവരും സ്‌തബ്‌ധരായി എന്നെ നോക്കി.
ഞാൻ തന്നെ പലതവണ അന്വേഷിച്ചിട്ടുള്ള ആ ചോദ്യത്തിന് ഏകദേശം കൃത്യമായ ഉത്തരം കണ്ടെത്തിയ ആനന്ദം അനുഭവിച്ചുകൊണ്ടുതന്നെ പൂർത്തിയാക്കി. “വരരുചിയെ പോലെ...“
Write a review on this book!. Write Your Review about ഇരുവർ മനം Other InformationThis book has been viewed by users 144 times