Book Name in English : Islamum Padinjharum - Deridayumayi Sambhashanam
ദെറീദയുടെ അവസാന നാളുകളില്‍ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരിയയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്‌ലാം അബ്രഹാമിക് വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണീ ഗ്രന്ഥത്തില്‍. മതം, ദൈവം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സങ്കീര്‍ണ്ണമായ ആശയങ്ങളെ മതം പിന്മാറിയ സെക്കുലര്‍ പൊതുമണ്ഡലത്തിന്റെയും വിശ്വാസത്തിന്റെയും തട്ടുകളില്‍ അളന്നു നോക്കി നമ്മുടെ വീക്ഷണപരമായ വൈകല്യങ്ങളെയും നാമറിയാതെ നമ്മില്‍ പതിയിരിക്കുന്ന സ്വേച്ഛാധിപത്യങ്ങളെയും ആക്രമിക്കുകയാണ് അദ്ദേഹം ചെയ്‌തത്. നീതി ചര്‍ച്ചയുടെ മാനദണ്ഡമാകുമ്പോഴും നീതി ഉള്‍പ്പെടെയുള്ള ബൃഹത്തായ എല്ലാ ആഖ്യാനങ്ങളും ഇഴ കീറി, പൊളിച്ചടുക്കി പുനര്‍നിര്‍മ്മിക്കപ്പെടുന്ന പ്രക്രിയയുടെ വിസ്‌മയാവഹമായ പ്രകടനം ഈ കൃതിയില്‍ കാണാം. ഭാഷാശാസ്‌ത്രവും തത്ത്വശാസ്‌ത്രവും ആധാരമാക്കിയുള്ള ഈ അപനിര്‍മ്മാണ പ്രക്രിയ നീതിയും മനുഷ്യാവകാശങ്ങളും സങ്കുചിതമാകുന്ന ഇക്കാലത്ത് നമ്മുടെ ആവശ്യമായി മാറുന്നു.Write a review on this book!. Write Your Review about ഇസ്ലാമും പടിഞ്ഞാറും - ദേറീദയുമായി സംഭാഷണം Other InformationThis book has been viewed by users 1616 times