Book Name in English : Ee Lokathodu Yathra Parayumbol
മനുഷ്യന്റെ മരണം സുനിശ്ചിതമാണ്. ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നത് ദൈവകൽപിതമായ ലോകനിയമവുമാണ്. ഒരു പ്രാവശ്യം മരണം പിന്നെ ന്യായവിധി എന്നിങ്ങനെ മനുഷ്യർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മനുഷ്യൻ ഈ ലോകത്ത് നിന്ന് യാത്രയായാൽ എവിടേക്ക് പോകും ? ഈ ചോദ്യത്തിനുത്തരമായി അനേക അവകാശവാദങ്ങൾ നിലവിലുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച് പഠിപ്പിക്കുന്നത് ക്രൈസ്തവ ദർശനമാണ് . ദൃഢവിശ്വാസികൾ പോലും മരണാനന്തര ജീവിതത്തെക്കുറിച്ചു സംശയങ്ങൾ പങ്കിടുന്നു . മാനവരാശിയുടെ രക്ഷക്കായി കുരിശിൽ ജീവൻ ബലിയർപ്പിച് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുനേറ്റ് സ്വർഗ്ഗാരോഹണം ചെയ്‌ത് ഇന്നും ജീവിക്കുന്നവനായ യേശുക്രിസ്തു മരണാനന്തരം ജീവിതത്തെക്കുറിച്ചു വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അത് സവിസ്തരം രേഖപ്പെടുത്തുകയാണിവിടെ. ആരുടെയും വിശ്വാസസംഹിതകളെ എതിർക്കുക എന്ന ഉദ്ദേശ്യം ഈ ലഖു ലേഖനത്തിനില്ല. ദൈവം നൽകിയിരിക്കുന്ന സ്വാതന്ത്ര്യം വിശ്വാസസത്യങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അർത്ഥപൂർണമായിരിക്കണമെന്ന് മാത്രം ലേഖകൻ പരിശുദ്ധാത്മാവിൽ ഓർമ്മിപ്പിക്കുന്നു.Write a review on this book!. Write Your Review about ഈ ലോകത്തോട് യാത്ര പറയുമ്പോൾ Other InformationThis book has been viewed by users 1038 times