Book Name in English : Rruthubhedangal - Roshin Ramesh
ലക്ഷ്മിവല്ല്യമ്മ മുതൽ സേതുലക്ഷ്മി വരെയുള്ള പതിനാറു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മൂന്നാലു കഥകളെ ഒഴിച്ച്‌നിർത്തിയാൽ പ്രണയത്തിന്റെ ചിൽഡ് ബീയറും, അനുരാഗത്തിന്റെ അമ്പലപ്പറമ്പിലെ ആൽത്തറയും, പ്രേമത്തിന്റെ ബൈക്കിൽ ചാരിനിൽക്കുന്ന ഒരു കാമുകനും, ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നതുപോലെ വായനക്കാരനു തോന്നാം.
എഴുപതു വയസിനോടടുക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം പുതിയ പ്രണയത്തിന്റെ ആട്ടപ്രകാരങ്ങളൊന്നും എനിക്കു പരിചിതമല്ല; എങ്കിലും ഈ കഥകളെന്റെ മനസ്സിലും അനുരാഗത്തിന്റെ വിത്തുകളെ മുളപ്പിക്കുന്നു. അതിനാൽ ഞാനിതിലെ പ്രണയങ്ങളെ എന്റെ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യുന്നു. എൻ്റെ ലോകത്തും കടമ്പുകൾ പൂക്കുന്നതും കാത്ത് ഞാനിരിക്കുന്നു.Write a review on this book!. Write Your Review about ഋതുഭേദങ്ങള്‍ Other InformationThis book has been viewed by users 43 times