Book Name in English : MT-NP: Irukarakalkku Oru Akaasam
ഒരു ലേഖനമെഴുതിയാല്‍, ഒരു കഥയെഴുതിയാല്‍ എനിക്ക് എന്‍.പിയുടെ അഭിപ്രായമറിയണം എന്നത് ഒരു പ്രിയപ്പെട്ട സ്വകാര്യാഭിലാഷമാണ്. എന്‍.പിയെ ഞാന്‍ സ്‌നേഹപൂര്‍വ്വം ആരാധിക്കുന്നു.
-എം.ടി. വാസുദേവന്‍ നായര്‍
വാസൂ… മനസ്സില്‍ നന്മയുടെ തീപ്പൊരി കെടാതെ അരുമയോടെ സൂക്ഷിക്കുന്ന നിന്നെ മുപ്പതു കൊല്ലമായി എനിക്കറിയാം… പറയാറില്ല ഒന്നും പലപ്പോഴും. പറയേണ്ടതുമില്ല. നമുക്കിടയിലെ മൗനം വാചാലമാകുന്നത് അങ്ങനെയാണ്.
-എന്‍.പി. മുഹമ്മദ്
മഹാസൗഹൃദത്തിന്റെ ഒറ്റയാകാശത്തിനു കീഴില്‍ വായനയുടെ തൂക്കുപാലത്താല്‍ ബന്ധിതമായ രണ്ടു വന്‍കരകള്‍: എം.ടി. – എന്‍.പി.
മലയാളസാഹിത്യത്തിന്റെ ഏടുകളിലെത്തന്നെ ഏറ്റവും ഉന്നതമായ സൗഹൃദത്തിന്റെ ആഖ്യാനം. ആ സൗഹൃദത്തെ ഏറ്റവും അടുത്തുനിന്നുകണ്ട എന്‍.പി. ഹാഫിസ് മുഹമ്മദിലൂടെ. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആത്മബന്ധത്തിന്റെ രേഖWrite a review on this book!. Write Your Review about എം. ടി.എൻ.പി. ഇരുകരകൾക്ക് ഒരാകാശം Other InformationThis book has been viewed by users 17 times