Book Name in English : Ekanthathayude Nimishangal
പതിവ് നായികാസങ്കല്പത്തില്‍നിന്ന് വ്യത്യസ്തയാണ് തമ്പി ആന്റണിയുടെ ഈ നോവലിലെ മുഖ്യകഥാപാത്രമായ
ജെസ്സീലാ എന്ന പെണ്‍കുട്ടി. കാലുകള്‍ക്കുള്ള സ്വാധീനക്കുറവിനെ മനശ്ശക്തികൊണ്ട് തോല്‍പ്പിക്കുകയും വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു, ഈ പെണ്‍കുട്ടി. മറ്റൊരാളുടെ സഹതാപത്തിനു കൈനീട്ടാത്ത, ഏതു കാര്യത്തിലും സ്വന്തം നിലപാടും അഭിപ്രായവുമുള്ള ഇവള്‍ സ്വന്തം ദുഃഖവും സന്തോഷവും അഭിലാഷങ്ങളുമൊക്കെ പങ്കുവെക്കുന്നത് മുതിര്‍ന്ന ഒരെഴുത്തുകാരനോടാണ്. ഈ എഴുത്തുകാരന്റെ കാഴ്ചപ്പാടിലൂടെ തമ്പി ആന്റണി പറയുന്ന ജെസ്സീലയുടെ കഥയാണ് ഏകാന്തതയുടെ നിമിഷങ്ങള്‍.
-സാറാ ജോസഫ്
ജെസ്സീലാ ജോ എന്ന പെണ്‍കുട്ടിയുടെയും വിജയന്‍ വെന്‍മല എന്ന എഴുത്തുകാരന്റെയും കുറിപ്പുകളിലൂടെ കഥപറയുന്ന
ഏകാന്തതയുടെ നിമിഷങ്ങള്‍ സ്ത്രീമനസ്സിന്റെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്നു. ഏകാന്തതയില്‍ നാം കാണുന്ന
കാഴ്ചകളെയും അനുഭവങ്ങളെയും ആവിഷ്‌കരിക്കുന്ന ഈ നോവല്‍ വിസ്മരിക്കാനാവാത്ത അനുഭൂതി പകരുന്നു.Write a review on this book!. Write Your Review about എകാന്തതയുടെ നിമിഷങ്ങള്‍ Other InformationThis book has been viewed by users 593 times