Book Name in English : Enthina Malayalam Padikkunnathu
നമ്മുടെ മാതൃഭാഷ പല ഭാഗത്തുനിന്ന് പലവിധമായ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമുള്ള ഗ്രന്ഥമാണിത്. മലയാളപഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എടുത്തുപറയുന്ന പഠനങ്ങളുടെ ഈ സമാഹാരം ഭാഷയിൽ കൗതുകം വളർത്തുന്ന നിരീക്ഷണങ്ങളാലും നിഗമനങ്ങളാലും സമ്പന്നമാണ്. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്നപോലെ സാധാരണക്കാർക്കും വായിച്ചു രസിക്കാൻ പറ്റിയ മട്ടിൽ തെളിമലയാളത്തിലുള്ള പ്രതിപാദനം.
ഡോ. എം. ലീലാവതിയുടെ അവതാരിക സമാപിക്കുന്നത് ഈ ആശംസയോടെയാണ്: “മതത്തിലായാലും ഭാഷയിലായാലും മായം ചേരാത്ത സുബോധത്തിന്റെ നിതാന്തജാഗ്രതയോടുകൂടിയ ‘കാവൽ’ നിർവ്വഹിച്ചുപോരുന്ന കാരശ്ശേരിയുടെ വംശം വളരട്ടെ”Write a review on this book!. Write Your Review about എന്തിനാ മലയാളം പഠിക്കുന്നത് Other InformationThis book has been viewed by users 1423 times