Book Name in English : Ente Vicharayathrakal
ജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഉരുണ്ടുകൂടുന്ന മൗനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ഛായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തിപ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹസ്തതയോടെ നിര്‍വഹിക്കുന്നു. അയ്യപ്പപ്പണിക്കരും ജി. കുമാരപിള്ളയും വി.ആര്‍. കൃഷ്ണയ്യരും കേശവദേവും ഉള്ളൂരും ജയപ്രകാശ് നാരായണനും അടങ്ങിയ ഇതിലെ തൂലികാചിത്രങ്ങള്‍ക്ക് ശക്തിയും ഹൃദയാവര്‍ജ്ജകത്വവുമുണ്ട്. അയോനെസ്‌ക്കോയുടെ നാടകത്തിനും കമ്യൂവിന്റെ ചെറുകഥയിലും ജീവിതത്തെ കുറിച്ചുള്ള അര്‍ത്ഥവത്തായ മൗനം നിറഞ്ഞുനില്‍ക്കുന്നു. ചുരുക്കത്തില്‍ മൗനത്തിന്റെ നിരര്‍ത്ഥകതയും അര്‍ത്ഥഗാംഭീര്യവുമാണ് സാനുമാഷിന്റെ വിചാരയാത്രകള്‍ എന്ന ഈ കൃതിയില്‍ മുഴങ്ങുന്നത്.Write a review on this book!. Write Your Review about എന്റെ വിചാര യാത്രകള്‍ Other InformationThis book has been viewed by users 210 times