Book Name in English : Ente Paschimesian Yathra
ഇറാഖ് , പലസ്‌തീൻ , ജോർദാൻ , ഈജിപ്‌ത്
നിരവധി പ്രവാചകൻമാരുടെ പാദസ്പർശനത്താൽ പരിശുദ്ധമായ
മണ്ണിലൂടെ. മൂസ, ഹാറൂൻ, ശുഹൈബ്, യുസുഫ്, ഈസ തുടങ്ങിയ പ്രവാചക സുനങ്ങൾ വിരിഞ്ഞ് സുഗന്ധ പരിമളം പരത്തിയ
പ്രദേശങ്ങളിലൂടെ.. ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലവും, പോറ്റില്ലവും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും, പൈതൃകവും അവകാശപ്പെടാവുന്ന പുണ്യ ഭൂമികയിലൂടെ.. മുസ്ലിംകളും, ക്രിസ്ത്യാനികളും ജൂതരും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ബൈത്തുൽ മുഖദ്ദസിലൂടെ. ജൂത കുടിയേറ്റത്താൽ ജന്മനാട്ടിൽ നിന്നും കിടപ്പാടം പോലും നഷ്ടപ്പെട്ടലയുന്ന പലസ്തീനിലൂടെ… പരിശുദ്ധ ഖുർആൻ പരാമർശിച്ച ഫറോവ, ഖാറൂൻ, ഗുഹാവാസികൾ, അത്തി, സൈത്തൂൻ, തുർ പർവതം അടങ്ങുന്ന മണ്ണിലുടെ… വിശ്വവിഖ്യാതമായ ചരിത്ര സ്മാരകങ്ങളുള്ള ഈജിപ്തിലുടെ, ചരിത വിസ്മയക്കാഴ്ചകൾ കാണാൻ കൗതകങ്ങളറിയാൻ ജിജ്ഞാസയോടെ അടങ്ങാത്ത അന്വേഷണത്വരയോടെ സഞ്ചാരിയുടെ കണ്ണും, കരളും നിറഞ്ഞ യാത്രാനുഭവങ്ങൾ വായനക്കാരിലേക്ക് പകരുകയാണ്.Write a review on this book!. Write Your Review about എൻ്റെ പശ്ചിമേഷ്യൻ യാത്ര Other InformationThis book has been viewed by users 1389 times