Book Name in English : Ethetho Saranikalil
യാത്രയും അനുഭവങ്ങളും ഓര്‍മകളും ചേര്‍ന്ന് അസാധാരണമായ വായനാനുഭവം നല്‍കുന്ന പുസ്തകം.
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസ്സിന്റെ പുസ്തകത്തിന് പ്രചോദനമായ സെന്റ്‌പോള്‍സ് കത്തീഡ്രലിലേക്കും കൊല്‍ക്കത്തയിലേക്കും സി.വി. ബാലകൃഷ്ണന്‍ വീണ്ടും നടത്തിയ ഗൃഹാതുര്യാത്ര. സത്യജിത്‌റായി, മൃണാള്‍ സെന്‍, ഉത്പല്‍ദത്ത, ബാദല്‍ സര്‍ക്കാര്‍, സൗമിത്ര ചാറ്റര്‍ജി, മാധബി മുഖര്‍ജി, മദര്‍ തെരേസ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്ത തുടങ്ങി പലരും ഇതില്‍ കടന്നുവരുന്നു; സമരതീക്ഷണമായ ഒരു കാലവും. ഹൗറയും ബാളിഗഞ്ചും രാഷ്ബിഹാരി അവന്യുവും വിക്ടോറിയ മെമ്മോറിയലും ചൗരംഗി റോഡും പാര്‍ക്ക് സ്ട്രീറ്റും ഗരിയാഹട്ടും കോളേജ് സ്ട്രീറ്റും ശാന്തിനികേതനും മറ്റും പശ്ചാത്തലമാകുന്നു. ആന്തരിക ചൈതന്യമായി രബീന്ദ്രനാഥ ടാഗോറും. ഒപ്പം, ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളും.
Write a review on this book!. Write Your Review about ഏതേതോ സരണികളില്‍ Other InformationThis book has been viewed by users 5192 times