Book Name in English : Ottakamayum Adayum Manushyanayum
മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളോടെ നൂറുകണക്കിനു മനുഷ്യര്‍. ചിലര്‍ അവിടവിടെ കുത്തിയിരിക്കുന്നു. കുറേപ്പേര്‍ പാലത്തിനു കീഴില്‍ പഴന്തുണികളും കാര്‍ഡുകളും വിരിച്ച് അതില്‍ കിടക്കുകയാണ്. ചിലര്‍ അടുപ്പുകൂട്ടി കഞ്ഞി വയ്ക്കുന്നു. കത്തിക്കാളുന്ന വെയിലില്‍ അല്പം തണല്‍ ആ പാലത്തിന്റെ നീളന്‍ നിഴല്‍ മാത്രമാണ്. അവിടെ ഇന്ത്യാകാരനും പാകിസ്താനിയും കറമ്പനും ആണും പെണ്ണും എല്ലാമുണ്ട്. എല്ല്ലാവരും പ്രാകൃതരായിരുന്നു. തുറിച്ച കണ്ണുകളോടെയും കാളിമ പടര്‍ന്ന മുഖത്തോടെയും അവര്‍ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ചിലരൊക്കെ പട്ടികളെ പോലെ അണയ്ക്കുന്നുണ്ട്. ഓരോ വാഹനം വരുമ്പോഴും ചിലര്‍ പ്രതീക്ഷയോടെ ചാടിയെഴുന്നേല്‍ക്കും… പിന്നെ നിരാശയോടെ വീണ്ടും കിടക്കും, ഈശ്വരാ ഇതു ഗള്‍ഫ് തന്നെയോ?
ചുട്ടു പഴുത്ത വാക്കുകള്‍ കൊണ്ട് പ്രവാസത്തെ അടയാളപ്പെടുത്തുകയാണ് ബിജു കുമാര്‍ . നിങ്ങളൊരു സഹൃദയനാണെങ്കില്‍ ഈ ജീവിതമെഴുത്ത് വായിച്ചു തീരുമ്പോഴേക്കും കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണീരെങ്കിലും അടര്‍ന്നു വീഴും. ഉറപ്പ്.Write a review on this book!. Write Your Review about ഒട്ടകമായും ആടായും മനുഷ്യനായും Other InformationThis book has been viewed by users 789 times