Book Name in English : Oru Indian Musalmante Kashiyathra
നാട്ടുകാരുടെ കഥകളിലൂടെയും നാടിൻ്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോൾ അത് കഥപറച്ചിലുകാരൻ്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിൻ്റെയും മോയിൻകുട്ടി വൈദ്യരുടെയും ഹൃദയഭൂമികകൾ ’മസ്‌തിഷ്‌ക പ്രദേശം’ കൈയേറ്റം ചെയ്‌ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയിൽനിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. -ഒരു ഇന്ത്യൻ മുസൽമാൻ - ശരിക്കും പറഞ്ഞാൽ മലപ്പുറത്തെ മാപ്പിളക്കുട്ടി കാശിയിലെത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതിൽ നമ്മെത്തന്നെ തിരിച്ചറിയാൻ കഴിയും. മനുഷ്യൻ്റെ ’അവസ്ഥ’ മനസ്സിലാക്കാനുള്ള വഴിയാണ് കഥപറച്ചിലെങ്കിൽ ഇതുതന്നെയാണ് ഷാനവാസിന്റെ എഴുത്തിൻ്റെ വിജയം. Write a review on this book!. Write Your Review about ഒരു ഇന്ത്യൻ മുസൽമാന്റെ കാശിയാത്ര Other InformationThis book has been viewed by users 32 times