Book Name in English : Oru Communistukaarante Janadhipathyasangalpam
മനുഷ്യസമൂഹത്തിന്റെ നാളിതുവരെയുള്ള ചരിത്രം വസ്തതുനിഷ്ഠമായി പരിശോധിച്ചാല്‍, ഗോത്രസമൂഹകാലംമുതല്‍ക്കേയുള്ള ജനാധിപത്യ വത്കരണത്തിന്റെ പരിണാമചരിത്രമാണ് കാണാന്‍ കഴിയുക. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തലത്തില്‍ എത്തിനില്ക്കുന്ന ഈ ജനാധിപത്യപ്രകിയയുടെ വികാസപരിണാമംതന്നെയാണ് ഭാവിമനുഷ്യസമൂഹത്തിന്റെ മുന്നിലുള്ളത്. ജനാധിപത്യം എപ്പോഴും ഒരു തുറന്ന സമൂഹത്തെയാണ് സൃഷ്ടിക്കുക എന്നതുകൊണ്ട് ഈ വികാസസാധ്യത അനന്തമായി തുടരുകയും ചെയ്യും...
മാര്‍ക്‌സിസം- ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണമായ തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തെയും അതിന്റെ ഉപോത്പന്നമായ ഏകപാര്‍ട്ടിഭരണത്തെയും സൈദ്ധാന്തികവും രാഷ്ട്രീയവുമായി തള്ളിക്കളയുകയും ജനാധിപത്യത്തിന് പുതിയ അര്‍ഥകല്പന നല്കുകയും ചെയ്യുന്ന പുസ്തകം.
രാഷ്ട്രീയവേനല്‍ കേരളത്തെ പൊള്ളിച്ച എഴുപതുകളുള്‍പ്പെടെ ഇരുപതു വര്‍ഷത്തിലധികം കാലം തീവ്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഴുവന്‍സമയപ്രവര്‍ത്തകനായിരുന്ന, ചിന്തകനും എഴുത്തുകാരനുമായ കെ. വേണുവിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പം Other InformationThis book has been viewed by users 1136 times