Book Name in English : Oru Kumarakamkarante Kuruthamketta Likhithangal
ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ പല ജീവിതങ്ങളും പ്രത്യക്ഷപ്പെടുന്നു. പല ആശയങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. മതമേതായാലും ഇനി മതമില്ലെങ്കില്‍തന്നെയും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കടുത്ത മതവിശ്വാസിയും മനസ്സിലാക്കുന്നു. ഇപ്പോള്‍ എല്ലാവരും മറന്നിരിക്കുന്ന നാനാവതി കൊലക്കേസിലെ കഥാപാത്രങ്ങളുടെ, കേസിന് ശേഷമുള്ള ജീവിതവും ജയന്ത് കാമിച്ചേരി അന്വേഷിക്കുന്നു. ഒറ്റപ്പെടലിന്‍റെയും മനസ്സിലാക്കപ്പെടാത്തതിന്‍റെയും വേദനകള്‍ നമ്മള്‍ ഇവിടെ കാണുന്നു. അമേരിക്കക്കാരനും ഇന്ത്യക്കാരനും സിനിമാതാരങ്ങളും മറ്റു താരങ്ങളും താരങ്ങളല്ലാത്തവരും ഇവയില്‍ കടന്നുവരുന്നു. ഏതൊക്കെയോ സ്ഥലത്തിന്‍റെ, ഏതൊക്കെയോ സമയത്തിന്‍റെ പരിച്ഛേദങ്ങള്‍. എന്നാല്‍ ഇവരെല്ലാംതന്നെ ലോകത്തെവിടെയും ജീവിക്കാം. എവിടെ ജീവിച്ചാലും ഏത് കാലത്ത് ജീവിച്ചാലും മനുഷ്യന്‍റെ പ്രേരണകളും വാസനകളും ഒരുപോലെയാണല്ലോ.
പ്രേമ ജയകുമാര്‍
കടലായ കടലെല്ലാം നീന്തി അമേരിക്കയിലെത്താന്‍ കെല്‍പ്പുള്ളവരാണ് കുമരകംകാര്‍. തുഴച്ചിലിന്‍റെ ആ കൈക്കരുത്ത് എഴുത്തിലുള്ള ജയന്ത് കാമിച്ചേരിയെ വായിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ കുമരകംകാരനെ കാണാം. ഒരു കുപ്പി അന്തിക്കള്ളിന്‍റെ ഇച്ചിരി മൂച്ചും രസവും വാക്കുകളില്‍ തൊട്ട ഈ എഴുത്ത് മറ്റൊരു കോട്ടയംകാരനായ എന്നെ സന്തോഷിപ്പിക്കുന്നു.
ഉണ്ണി ആര്‍.Write a review on this book!. Write Your Review about ഒരു കുമരംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ Other InformationThis book has been viewed by users 508 times